അതിര്‍ത്തിയില്‍ കനത്ത ഷെല്ലിംഗ്
ജമ്മു: മെയ് 17 വെള്ളിയാഴ്ച കശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യയുടെയും പാകിസ്ഥാന്റെയും സൈന്യങ്ങള്‍ തമ്മില്‍ ശക്തമായ മോര്‍ട്ടാര്‍ ആക്രമണമുണ്ടായി.
യാതൊരു പ്രകോപനവും കൂടാതെ പാകിസ്ഥാന്‍ സൈന്യം ഷെല്ലിംഗ് നടത്തുകയായിരുന്നവെന്ന് ഇന്ത്യയുടെ പ്രതിരോധ വക്താവ് പറഞ്ഞു. സാമ്പയിലെയും ആര്‍എസ്പുരയിലെയും കത്തുവയിലെയും പോസ്റുകള്‍ക്ക് നേരെയായിരുന്നു ആക്രമണം.
ഇടത്തരം യന്ത്രത്തോക്കുകള്‍ ഉപയോഗിച്ച് പരസ്പരം വെടിവെപ്പ് നടത്തുന്നത് ഈ മേഖലയില്‍ സാധാരണമാണ്. എന്നാല്‍ വെള്ളിയാഴ്ച പാക് സൈന്യം മോര്‍ട്ടാറുകളാണ് ഉപയോഗിച്ചത്.
കശ്മീരിന്റെ തെക്കന്‍ ജില്ലയായ പൂഞ്ചില്‍ പാക് ഷെല്ലിംഗില്‍ രണ്ട് സ്ത്രീകളടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു.












Click it and Unblock the Notifications