മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികം ഇന്ന്
തിരുവനന്തപുരം: ആന്റണി മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികത്തോടനുന്ധിച്ചുളള പരിപാടികള്‍ മെയ് 17 വെള്ളിയാഴ്ച ആരംഭിക്കുന്നു. പതിവ് പോലുള്ള ആഘോഷപരിപാടികളൊന്നും ഇത്തവണ നടത്തുന്നില്ല.
പരിപാടികള്‍ക്ക് ഔപചാരികമായ സംസ്ഥാനതല ഉദ്ഘാടന ചടങ്ങും ഇത്തവണ സംഘടിപ്പിച്ചിട്ടില്ല. വാര്‍ഷികത്തോട് അനുബന്ധിച്ച് ജില്ലാ കളക്ടറേറ്റുകളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ജനങ്ങളുടെ പരാതി കേള്‍ക്കും.
ഇതോടൊപ്പം ഫയല്‍ തീര്‍പ്പാക്കല്‍ പരിപാടിയുമുണ്ട് മെയ് 17 മുതല്‍ 24 വരെയാണ് ഇത്.
ആന്റണി സര്‍ക്കാര്‍ ഒന്നാം വര്‍ഷം പൂര്‍ത്തിയാക്കുന്നത് കാര്യമായ അവകാശവാദങ്ങളൊന്നും പുറപ്പെടുവിക്കാനാവാതെയാണ്. ആഗ്രഹിച്ചതു പോലെ ഭരിക്കാനായില്ല എന്നായിരുന്നു മെയ് 16 വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞത്.












Click it and Unblock the Notifications