കേരളത്തെ മികച്ച സംസ്ഥാനമാക്കും
തിരുവനന്തപുരം: അടുത്ത് നാല് വര്‍ഷത്തിനുള്ളില്‍ കേരളത്തെ ദക്ഷിണേന്ത്യയിലെ മികച്ച സംസ്ഥാനമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങള്‍ അംഗീകരിക്കുമ്പോള്‍ പ്രതിപക്ഷവും മാധ്യമങ്ങളും സര്‍ക്കാരിന് നേരെ മുഖം തിരിക്കുകയാണ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളോട് പ്രതിപക്ഷം അസഹിഷ്ണുതയാണ് പ്രകടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു.
യുഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് മെയ് 17വെള്ളിയാഴ്ച പ്രസ് ക്ലബില്‍ സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനം പുരോഗതിയുടെ പാതയിലാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ട്. ഇപ്പോഴത്തെ വികസനപാതയിലൂടെയാവും തുടര്‍ന്നും മുന്നോട്ടുപോവുക.
മന്ത്രിമാരോട് കൂടുതല്‍ ഗൗരവത്തോടെ വകുപ്പുകള്‍ കൈകാര്യം ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മന്ത്രിമാരില്‍ ആരെയെങ്കിലും മാറ്റാനോ വകുപ്പ് പുനര്‍നിര്‍ണയിക്കാനോ ആലോചിച്ചിട്ടില്ല.
വൈദ്യുതി, ഗതാഗതം തുടങ്ങിയ മേഖലകളിലെ നഷ്ടം പരിഹരിക്കാതെ സര്‍ക്കാരിന് മുന്നോട്ടുപോവാനാവാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്.
കഴിഞ്ഞ മന്ത്രിസഭയിലെ മന്ത്രിമാര്‍ക്കെതിരെ അന്വേഷണം നടത്തുമോ എന്ന ചോദ്യത്തിന് മറുപടിയായി കഴിഞ്ഞ മന്ത്രിസഭയിലെ അംഗങ്ങളെ കോടതി കയറ്റുന്നതിനും ജയിലില്‍ അടയ്ക്കുന്നതിനും താന്‍ പ്രാധാന്യം കൊടുക്കുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. രാഷ്ട്രീയ പകപോക്കല്‍ നടത്തില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ആശുപത്രി ഫീസ് വര്‍ധന പിന്‍വലിച്ചത് ജനക്ഷേമത്തിന് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നുണ്ടെന്നതിന്റെ തെളിവാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications