സംസ്ഥാനം അരാജാകാവസ്ഥയില്‍
തിരുവനന്തപുരം: ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ യുഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്തെ അരാജാകാവസ്ഥയിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് സി. കെ. പത്മനാഭന്‍.
സംസ്ഥാനത്ത് ഗുണപരമായ യാതൊരു മാറ്റവും വരുത്താന്‍ യുഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. അഴിമതി ഇല്ലാതാക്കുമെന്ന വാഗ്ദാനം പാലിച്ചില്ല. അഴിമതി ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കുന്ന കമ്മിഷനുകളെ പിരിച്ചുവിട്ടു.
സര്‍ക്കാരിന്റെ മദ്യനയവും നിര്‍ഭാഗ്യകരമാണ്. വനം ഭൂമിയിലുള്ള കൈയേറ്റം തടയാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. വിദ്യാഭ്യാസരംഗത്തെ കച്ചവടവല്‍ക്കരണത്തെ പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍- സി. കെ. പത്മനാഭന്‍ പറഞ്ഞു.












Click it and Unblock the Notifications