കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെക്പോസ്റ് ആക്രമിച്ച് അഞ്ച് ലക്ഷം കവര്‍ന്നു

  • By Staff
Google Oneindia Malayalam News

പാലക്കാട്: വില്പനനികുതി ചെക്ക്പോസ്റിലെ ഉദ്യോഗസ്ഥരെ വെട്ടിപ്പരിക്കേല്പിച്ച് അക്രമികള്‍ അഞ്ച് ലക്ഷത്തിലേറെ രൂപ കവര്‍ന്നു.

പാലക്കാട് നടുപ്പുണി വില്പന നികുതി ചെക്പോസ്റാണ് മെയ് 17 ബുധനാഴ്ച പുലര്‍ച്ചെ നാല് മണിയോടെ മുഖംമൂടി ധരിച്ച ഒരു സംഘം ആക്രമിച്ചത്. സാരമായി പരിക്കേറ്റ ഓഫീസ് പ്യൂണ്‍ തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി അശോക്കുമാര്‍ (41), അക്രമം ചെറുക്കാന്‍ ശ്രമിച്ച ലോറി ഡ്രൈവര്‍ വടകര വലിയവടവ് സ്വദേശി പി. കെ. മനോജ് (27) എന്നിവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കമ്പിപ്പാരയും വാളുമായെത്തിയ പത്തോളം പേരടങ്ങുന്ന സംഘത്തിലെ മൂന്ന് പേരാണ് അക്രമം നടത്തിയത്. മുളകുപൊടി വിതറി അശോക് കുമാറിനെ വെട്ടിയ അക്രമികളെ തടയാന്‍ ശ്രമിച്ച മനോജിനും വെട്ടേറ്റു. ചെക്പോസ്റില്‍ നികുതിയടക്കാന്‍ വേണ്ടി കാത്തുനില്‍ക്കുകയായിരുന്നു മനോജ്. തലയ്ക്ക് വെട്ടേറ്റ് രക്തം വാര്‍ന്ന് അബോധാവസ്ഥയിലായ മനോജിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

ഓഫീസിനകത്തെ മരപ്പെട്ടിയിലാണ് നികുതിയായി പിരിച്ച അഞ്ച് ലക്ഷത്തിലേറെ രൂപയുണ്ടായിരുന്നത്. അക്രമികള്‍ ഓടിപ്പോയ വഴിയില്‍ നോട്ടുകള്‍ ചിതറിക്കിടക്കുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X