വനംഭൂമി ഒരു വര്‍ഷത്തിനുള്ളില്‍ ഒഴിപ്പിക്കും
തിരുവനന്തപുരം: അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ കൈയേറിയ വനംഭൂമി പൂര്‍ണമായും ഒഴിപ്പിക്കുമെന്ന് വനംമന്ത്രി കെ. സുധാകരന്‍ പറഞ്ഞു.
വനം വകുപ്പിന്റെ ഹരിതവത്കരണ പരിപാടിയുടെ ഭാഗമായി മെയ് 17 ബുധനാഴ്ച സന്നദ്ധ സംഘടനകളുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധാകരന്‍.
കേരളത്തിലെ വനമേഖല എത്രയെന്ന് അളക്കാനായി ഉപഗ്രഹ സര്‍വെ നടത്തുകയാണ്. ഇപ്പോഴത്തെ കണക്ക് അനുസരിച്ച് ഇത് 26 ശതമാനമാണ്. എന്നാല്‍ പുതിയ കണക്കെടുപ്പില്‍ അത്രയും ഉണ്ടാവാനിടയില്ലെന്നാണ് കണക്കുകൂട്ടല്‍. ഇപ്പോഴത്തെ കണക്ക് ശരിയല്ലെന്ന് പല ശാസ്ത്രജ്ഞരും അഭിപ്രായപ്പെടുന്നുണ്ട്. തോട്ടം മേഖലകൂടി ഉള്‍പ്പെടുത്തിയതാണ് ഈ കണക്കെന്നാണ് ആരോപണം.
വനംനശീകരണത്തിനെതിരെ സന്നദ്ധ സംഘടനകള്‍ കൂട്ടായി മുന്നോട്ടുവരേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications