പൂട്ടുന്ന സ്കൂളുകള്‍ ഏറ്റെടുക്കാമെന്ന് കാഞ്ചി മഠം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പൂട്ടുന്ന അനാദായകമായ സ്കൂളുകള്‍ ഏറ്റെടുക്കാന്‍ കാഞ്ചി മഠം തയ്യാറാണെന്ന് കാഞ്ചി കാമകോടി പീഠം മഠാധിപതി ശങ്കരാചാര്യ ജയേന്ദ്ര സരസ്വതി അറിയിച്ചു.
സംസ്ഥാനത്തെ പാവപ്പെട്ട കുട്ടികള്‍ക്കായി കാഞ്ചി മഠം ഒരു സ്കൂള്‍ തുറക്കും. പട്ടികജാതി വിദ്യാര്‍ഥികള്‍ക്കായി ഒരു ഹോസ്റല്‍ സംസ്ഥാനത്ത് തുടങ്ങാന്‍ ആലോചനയുണ്ട്. കാലടിയില്‍ പാവപ്പെട്ട ബ്രാഹ്മണ കുട്ടികള്‍ക്കായി ഒരു വേദ പാഠശാലയും ഒരു പ്രൈമറി സ്കൂളും തുടങ്ങും.
വി എച്ച് പിയും ബാബറി മസ്ജിദും ആക്ഷന്‍ കമ്മിറ്റിയും അയോധ്യാ പ്രശ്നത്തില്‍ നിന്ന് പിന്തിരിയുകയാണെങ്കില്‍ പ്രശ്നം രണ്ട് മാസങ്ങള്‍ക്കുള്ളില്‍ പരിഹരിക്കാനാവുമെന്ന് ജയേന്ദ്ര സരസ്വതി അറിയിച്ചു.












Click it and Unblock the Notifications