കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്നാടും കര്‍ണാടകവും വൈദ്യുതി വാങ്ങും

  • By Staff
Google Oneindia Malayalam News

ദില്ലി: കായംകുളം താപവൈദ്യുത നിലയത്തില്‍ നിന്ന് 100 മെഗാവാട്ട് വൈദ്യുതി വീതം തമിഴ്നാടും കര്‍ണാടകയും വാങ്ങും.

കേന്ദ്ര വൈദ്യുതി മന്ത്രി സുരേഷ് പ്രഭു വിളിച്ചുചേര്‍ത്ത ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്.

വൈദ്യുതി നിരക്കിനെ കുറിച്ച് പിന്നീട് തീരുമാനിക്കും. ഒരു ആഴ്ചയ്ക്കുള്ളില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാവും.

മുഴുവന്‍ വൈദ്യുതിയും കേരളത്തിന് ഉപയോഗിക്കാനാവാത്തതു കൊണ്ട് കായംകുളം വൈദ്യുത നിലയത്തില്‍ ഉത്പാദിപ്പിക്കാവുന്ന മുഴുവന്‍ വൈദ്യുതിയും ഉത്പാദിപ്പിക്കുന്നില്ല. തമിഴ്നാടും കര്‍ണാടകയും വൈദ്യതി വാങ്ങാമെന്നേറ്റതോടെ കൂടുതല്‍ വൈദ്യതി ഉത്പാദിപ്പിക്കും. കായംകുളം താപ വൈദ്യുത നിലയത്തില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന 160 മെഗാവാട്ട് വൈദ്യുതിയാണ് കേരളം ഉപയോഗിക്കുന്നത്.

കായംകുളം താപവൈദ്യുത നിലയത്തില്‍ നിന്ന് വൈദ്യുതി വാങ്ങാനാവില്ലെന്ന് യോഗത്തില്‍ ആന്ധ്രാപ്രദേശ് വ്യക്തമാക്കി. 1450 മെഗാവാട്ട് വൈദ്യതി ആന്ധ്രയിലെ വൈദ്യുത നിലയങ്ങളില്‍ നിന്ന് ഉത്പാദിപ്പിക്കുന്നതിനാലാണ് ഇത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X