Get Updates
Get notified of breaking news, exclusive insights, and must-see stories!

വാര്‍ഷികാഘോഷത്തില്‍ വിവിധ പദ്ധതികള്‍

കോഴിക്കോട്: ആന്റണി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള പരിപാടികളുടെ ഭാഗമായി വിവിധ പദ്ധതികള്‍ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നടപ്പിലാക്കും.

കോഴിക്കോട് ആദിവാസികള്‍ക്കായുള്ള ഒരു സമഗ്ര ക്ഷേമപദ്ധതി നടപ്പിലാക്കും. ഒരാഴ്ചയ്ക്കുള്ളില്‍ വിവിധ ക്ഷേമപദ്ധതികള്‍ക്ക് തുടക്കം കുറിക്കും. മെയ് 18 മുതല്‍ 21 വരെ പബ്ലിക് റിലേഷന്‍സ് വകുപ്പ് ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ ടൗണ്‍ഹാളില്‍ ഒരു പ്രദര്‍ശനം സംഘടിപ്പിക്കുന്നുണ്ട്.

മെയ് 22ന് ഒരു സഹകരണ സൊസൈറ്റിയുടെ യന്ത്രവത്കൃത കയര്‍ യൂണിറ്റ് മുക്കത്ത് വനം മന്ത്രി കെ. സുധാകരന്‍ ഉദ്ഘാടനം ചെയ്യും.

മലപ്പുറത്തും വിവിധ പദ്ധതികള്‍ നടപ്പിലാക്കും. ജില്ലാ വെബ് സൈറ്റ്, കൂട്ടക്കുന്ന് കമ്യൂണിറ്റി ഹാള്‍, പട്ടിക വര്‍ഗത്തിനായുള്ള പദ്ധതി തുടങ്ങിയവ വാര്‍ഷിക പരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതികളില്‍ പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+