കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹവേദിയില്‍ യുഎസ് ബോംബാക്രണം

  • By Staff
Google Oneindia Malayalam News

ഇസ്ലാമബാദ്: വിവാഹച്ചടങ്ങ് നടക്കുന്ന ഗ്രാമത്തില്‍ നടന്ന യുഎസ് ബോംബാക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ഖോസ്റ് എന്ന പ്രവിശ്യയിലാണ് ആക്രമണം നടന്നത്.

ഗ്രാമത്തില്‍ വിവാഹച്ചടങ്ങിന്റെ ഭാഗമായി നടന്ന ആകാശത്തേക്ക് വെടിവയ്ക്കല്‍ ചടങ്ങാണ് തെറ്റിദ്ധാരണക്ക് കാരണമായത്. ആകാശത്തേക്ക് വെടിവച്ചതിനെ തീവ്രവാദികളുടെ ആക്രമണശ്രമമായി യുഎസ് യുദ്ധവിമാനങ്ങള്‍ തെറ്റിദ്ധരിക്കുകയായിരുന്നു.

ഇതിനെ തുടര്‍ന്ന് വിവാഹച്ചടങ്ങ് നടക്കുന്ന ഗ്രാമത്തില്‍ യുഎസ് വിമാനങ്ങള്‍ ബോംബാക്രമണം നടത്തി. ഖോസ്റ് പ്രവിശ്യയിലെ സബരി ജില്ലയിലെ ബാല്‍ ഖേല്‍ ഗ്രാമത്തിലാണ് ആക്രമണം നടന്നത്. മണിക്കൂറുകള്‍ നീണ്ട ബോംബാക്രമണത്തോടെ വിവാഹവേദി ശവപ്പറമ്പായി മാറി.

പേടിച്ചരണ്ട ഗ്രാമീണര്‍ എല്ലാവരും വീടുകളില്‍ കയറി ഒളിച്ചതിനാല്‍ ജഡങ്ങള്‍ നീക്കം ചെയ്യുകയോ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയോ ഉണ്ടായില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X