സിപിഎം കേന്ദ്ര കമ്മിറ്റി യോഗം മെയ് 24 മുതല്‍
ബാംഗ്ലൂര്‍: പതിനേഴാം പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം ആദ്യമായി ചേരുന്ന സിപിഎം കേന്ദ്രകമ്മിറ്റി യോഗം മെയ് 24 മുതല്‍ 26വരെ ബാംഗ്ലൂരില്‍ നടക്കും.
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. കേന്ദ്ര കമ്മിറ്റി യോഗത്തിന് മുന്നോടിയായി 23ന് പോളിറ്റ് ബ്യൂറോയും യോഗം ചേരുന്നുണ്ട്.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്ത്, ജ്യോതിബസു, ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ, സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, സോമനാഥ് ചാറ്റര്‍ജി, കേരളത്തില്‍ നിന്നുള്ള നേതാക്കളായ ഇ. കെ. നായനാര്‍, വി. എസ്. അച്യുതാനന്ദന്‍, പിണറായി വിജയന്‍, എസ്. രാമചന്ദ്രന്‍പിള്ള, ഇ. ബാലാനന്ദന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.












Click it and Unblock the Notifications