ഇന്തോ-പാക് അതിര്‍ത്തിയില്‍ വെടിവയ്പ്
ജമ്മു: കശ്മീരില്‍ ഇന്തോ-പാക് അതിര്‍ത്തിയില്‍ കനത്തവെടിവയ്പ് മെയ് 18 ശനിയാഴ്ചയും തുടര്‍ന്നു. മെയ് 17 വെള്ളിയാഴ്ച രാത്രിയാണ് ഇരുപക്ഷവും വെടിവയ്പ് തുടങ്ങിയത്.
അതിര്‍ത്തിയില്‍ 2001 ഡിസംബര്‍ മുതല്‍ തന്നെ ഇരുരാജ്യങ്ങളും കൂടുതല്‍ സൈനികരെ വിന്യസിച്ചിരിക്കുന്നതിനാല്‍ കനത്ത വെടിവയ്പാണ് നടക്കുന്നതെന്ന് സൈനികവക്താവ് അറിയിച്ചു. മെയ് 16 വെള്ളിയാഴ്ച ഭീകരര്‍ ജമ്മുവിലെ സൈനികകേന്ദ്രത്തില്‍ നടത്തിയ ആക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ട സംഭവമാണ് ഇപ്പോള്‍ അതിര്‍ത്തിയിലെ സംഘര്‍ഷത്തിലേക്ക് നയിച്ചത്.
ദില്ലിയില്‍ കേന്ദ്ര മന്ത്രിസഭാസമിതി ശനിയാഴ്ച യോഗം ചേരാനിരിക്കുകയാണ്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മുകശ്മീരിലെ സുരക്ഷാനടപടികളെക്കുറിച്ച് വിലയിരുത്താനാണ് ഈ യോഗം. അതിര്‍ത്തിയില്‍ വെള്ളിയാഴ്ച മുതല്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇക്കാര്യവും യോഗം ചര്‍ച്ചചെയ്യും.
അഖ്നൂര്‍ മേഖലയിലെ അതിര്‍ത്തിരേഖയില്‍ വെള്ളിയാഴ്ച രാത്രി കനത്ത ഷെല്ലാക്രമണം നടന്നെന്നും ഇപ്പോഴും അത് തുടരുകയാണെന്നും സൈനികവക്താവ് അറിയിച്ചു.












Click it and Unblock the Notifications