Get Updates
Get notified of breaking news, exclusive insights, and must-see stories!

പാക് ഹൈകമ്മീഷണറെ തിരിച്ചയക്കും: ഇന്ത്യ

ദില്ലി: പാകിസ്ഥാന്‍ ഹൈകമ്മീഷണറെ ദില്ലിയില്‍ നിന്നും മടക്കിയയക്കാന്‍ ഇന്ത്യ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഹൈകമ്മീഷണറെ ഉടനെ തിരിച്ചുവിളിക്കാന്‍ ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു.

മെയ് 18 ശനിയാഴ്ച ചേര്‍ന്ന കേന്ദ്ര സുരക്ഷാകാര്യസമിതി യോഗത്തിലാണ് കേന്ദ്രം ഈ തീരുമാനം എടുത്തത്. ഭീകരര്‍ ജമ്മുവിലെ സൈനികകേന്ദ്രത്തില്‍ ആക്രമിച്ചുകയറി 32 പേരെ വധിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഇന്ത്യയുടെ ഈ നടപടി. പാകിസ്ഥാനു മേല്‍ നയതന്ത്രപരമായ സമ്മര്‍ദ്ദങ്ങള്‍ ചെലുത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

വരും ദിവസങ്ങളില്‍ ഇന്ത്യ നയതന്ത്രതലത്തില്‍ പാകിസ്ഥാനെതിരെ കൂടുതല്‍ നടപടിയെടുത്തേക്കാന്‍ സാധ്യതയുണ്ട്. നേരത്തെ ഇന്ത്യന്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ ഭീകരര്‍ കടന്നാക്രമണം നടത്തിയതില്‍ പ്രതിഷേധിച്ച് ഇന്ത്യ ഇസ്ലാമബാദില്‍ നിന്നും ഹൈകമ്മീഷണറെ തിരിച്ചുവിളിച്ചിരുന്നു. ഇനി ഡപ്യൂട്ടി ഹൈകമ്മീഷണറെ കൂടി ഇസ്ലാമബാദില്‍ നിന്നും തിരിച്ചുവിളിക്കുന്നതടക്കം കൂടുതല്‍ തീരുമാനങ്ങള്‍ ഇന്ത്യയുടെ പരിഗണനയിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+