Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യാ-പാക് യുദ്ധം ഉണ്ടാകുമോ?

ദില്ലി: വീണ്ടും ഇന്ദ്രപ്രസ്ഥത്തിലെ പ്രതിരോധ വിദഗ്ധര്‍ ഒരു ഇന്ത്യാ-പാക് യുദ്ധം പ്രവചിക്കുന്നു. യുദ്ധത്തിന് മുന്നോടിയായുള്ള സംഘര്‍ഷസാഹചര്യമാണ് ഇപ്പോള്‍ നിലനില്ക്കുന്നത്.

ഇന്ത്യന്‍ പാര്‍ലമെന്റ് മന്ദിരത്തിന് നേരെ പാക് ഭീകരര്‍ നടത്തിയ ആക്രമണത്തിന് ശേഷം വീണ്ടും അതിനു തുല്യമായ സ്ഥിതിവിശേഷമാണ് ഉണ്ടായിരിക്കുന്നത്. ജമ്മുവില്‍ ഭീകരര്‍ സൈനികകേന്ദ്രം ആക്രമിച്ച് 32 പേരെ വധിച്ചതാണ് ഇന്ത്യയെ പ്രകോപിപ്പിച്ചത്.

മെയ് 18 ശനിയാഴ്ച ചേര്‍ന്ന കേന്ദ്രസുരക്ഷാസമിതിയോഗത്തില്‍ ഇന്ത്യ പാക്ഹൈകമ്മീഷണറെ മടക്കിയയക്കാന്‍ തീരുമാനമെടുത്തു. ഇപ്പോള്‍ മൂന്നു സൈനികമേധാവികള്‍ പങ്കെടുക്കുന്ന ഉന്നതതല സുരക്ഷാസമിതിയോഗം ദില്ലിയില്‍ നടക്കുകയാണ്.

പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സൈനികമേധാവികള്‍ക്ക് പുറമെ പ്രതിരോധമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസും പങ്കെടുക്കുന്നുണ്ട്. യോഗം തുടങ്ങുന്നതിന് മുമ്പ് 45 മിനിറ്റ് നേരം പ്രധാനമന്ത്രി സൈനികആസ്ഥാനത്ത് മൂന്നു സൈനികമേധാവികളുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി.

കശ്മീരിലെ ഇന്തോ-പാക് അതിര്‍ത്തിയില്‍ മെയ് 17 വെള്ളിയാഴ്ച രാത്രി മുതല്‍ കനത്തവെടിവെപ്പ് നടക്കുകയാണ്. തല്ക്കാലം ഇന്ത്യ നയതന്ത്ര തലത്തില്‍ പാകിസ്ഥാന് മേല്‍ നടപടിയെടുക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിലും സാഹചര്യങ്ങള്‍ അതീവഗൗരവതരമാണെന്ന് പ്രതിരോധരംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ ഇന്തോ-പാക് സംഘര്‍ഷങ്ങളെ ലഘൂകരിക്കാന്‍ യുഎസ് നടത്തുന്ന ഇടപെടല്‍ മൂലം ഒരു തുറന്നയുദ്ധം പെട്ടെന്നുണ്ടാകില്ലെന്നും മറ്റൊരു കൂട്ടര്‍ അഭിപ്രായപ്പെടുന്നു. എന്തായാലും ദില്ലിയില്‍ കണക്കുകൂട്ടലുകള്‍ക്കും രാഷ്ട്രീയകരുനീക്കങ്ങള്‍ക്കും ചൂടേറിയിരിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+