ഹൈകമ്മീഷണറെ തിരിച്ചുവിളിക്കില്ല: പാകിസ്ഥാന്‍
ഇസ്ലാമബാദ്: ഇന്ത്യയില്‍ നിന്നും ഹൈകമ്മീഷണറെ തിരിച്ചുവിളിക്കുന്ന പ്രശ്നമില്ലെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കി. മെയ് 18 ശനിയാഴ്ച പാകിസ്ഥാന്‍ പ്രതിരോധവക്താവ് മേജര്‍ ജനറല്‍ റഷീദ് ഖുറേഷിയാണ് ഇക്കാര്യം അറിയിച്ചത്.
പാക് ഹൈകമ്മീഷണറെ ഉടന്‍ തിരിച്ചുവിളിക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ട് മണിക്കൂറുകള്‍ക്കകമാണ് ഖുറേഷിയുടെ ഈ പ്രതികരണം. പാകിസ്ഥാന്‍ ഹൈകമ്മീഷണര്‍ അഷ്റഫ് ജഹാംഗീര്‍ ഖാസിയെ തിരിച്ചുവിളിക്കുന്ന പ്രശ്നമില്ല. ഇന്ത്യയുടെ ഈ തീരുമാനം പാക് ഹൈകമ്മീഷണറെ പുറത്താക്കുന്നതിന് തുല്ല്യമാണ്. - ഖുറേഷി പറഞ്ഞു.
വേണമെങ്കില്‍ അഷ്റഫ് ജഹാംഗീര്‍ ഖാസിയെ ഇന്ത്യയ്ക്ക് പുറത്താക്കാം. - ഖുറേഷി പറഞ്ഞു. അതേ സമയം ഇന്ത്യന്‍ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ വിദേശ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ തിരക്കിട്ട് യോഗം ചേര്‍ന്നു. പാക് വിദേശകാര്യമന്ത്രാലയത്തിന്റെ ഔദ്യോഗിക തീരുമാനം ശനിയാഴ്ച വൈകീട്ട് പുറത്തുവരും.
ശനിയാഴ്ച രാവിലെ ഇന്ത്യന്‍ സൈനികര്‍ അതിര്‍ത്തിയില്‍ നിരവധി സ്ഥലങ്ങളില്‍ വെടിവയ്പ് ആരംഭിച്ചതായി ഖുറേഷി ആരോപിച്ചു.












Click it and Unblock the Notifications