മൂന്നാം മുന്നണി ശക്തിപ്പെടുത്തും: ബസു
ദില്ലി: മൂന്നാം മുന്നണി ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുവരികയാണെന്ന് സിപിഎം നേതാവ് ജ്യോതിബസു.
ഇടതുപാര്‍ട്ടികളും ചില ജനാധിപത്യ പാര്‍ട്ടികളും ചേര്‍ന്നുള്ള മൂന്നാം മുന്നണി മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ നിലവിലുണ്ടെങ്കിലും ഇന്നത്തെ സാഹചര്യത്തില്‍ മുന്നണിയെ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് ജ്യോതി ബസു ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ജനാധിപത്യവും ഇടതുപക്ഷാനുഭവവും എന്ന വിഷയത്തില്‍ ജി. വി. മാവലങ്കര്‍ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മൂന്നാം മുന്നണി കേന്ദ്രത്തില്‍ അധികാരത്തില്‍ വരുമ്പോള്‍ മന്ത്രിസഭയില്‍ അംഗമാവുന്നതിനെ കുറിച്ച് അപ്പോഴത്തെ സാഹചര്യം കണക്കിലെടുത്താവും സിപിഎം തീരുമാനമെടുക്കുന്നത്.
ഭരണഘടനയുടെ മതേതര സ്വഭാവം അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. കേന്ദ്രത്തില്‍ ഭരിക്കു സാമുദായിക വര്‍ഗീയ ശക്തികള്‍ രാജ്യത്തെ നാനാത്വത്തില്‍ ഏകത്വത്തെ തകര്‍ക്കാനുള്ളശ്രമത്തിലാണ്.
ലോക ബാങ്കിന്റെയും ഐ എം എഫിന്റെയും നിര്‍ദേശങ്ങള്‍ അന്ധമായി പിന്തുടരുന്ന ബിജെപി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തളര്‍ത്തുകയാണ്- ജ്യോതിബസു ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications