വ്യാജ വയാഗ്രാവില്പന റാക്കറ്റ് പിടിയില്‍
ന്യൂയോര്‍ക്ക് : ഇന്റര്‍നെറ്റ് വഴി വ്യാജ വയാഗ്രാ വില്‍ക്കുന്ന റാക്കറ്റ് അമേരിക്കയില്‍ പിടിയിലായി. ഒരു ഇന്ത്യന്‍ കമ്പനിയും ഈ റാക്കറ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് യുഎസ് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഏഴു പേരെ അറസ്റു ചെയ്തിട്ടുണ്ട്.
വ്യാജ ലൈംഗിക ഉത്തേജക ഗുളിക നിര്‍മ്മാണവും വിതരണവും നടത്തിയതില്‍ മുംബെയിലെ ബെന്‍സോ കെമിക്കല്‍ കമ്പനിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് തെളിവ് ലഭിച്ചതായി അമേരിക്കയിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
17 മാസം നീണ്ടു നിന്ന അന്വേഷണത്തിനിടയില്‍ അന്വേഷണ സംഘം ഇവരില്‍ നിന്നും 16.8 ലക്ഷം രൂപ വിലവരുന്ന 25,000 ഗുളികകള്‍ വാങ്ങി. ഇന്ത്യന്‍ കമ്പനിയ്ക്കു പുറമെ ഒരു ചൈനാ കമ്പനിയും ഒരു ഹോങ്കോംഗ് കമ്പനിയും ഈറാക്കറ്റില്‍ ഉള്‍പ്പെട്ടുണ്ടെന്ന് സംഘം അറിയിച്ചു.
അമേരിക്കയിലെ ഫൈസര്‍ കമ്പനിയാണ് വയാഗ്രയുടെ യഥാര്‍ത്ഥ ഉല്‍പാദകര്‍. 10 ഡോളറിന് ലഭിയ്ക്കുന്ന ഈ ഗുളികയ്ക്ക് അമേരിക്കയില്‍ വന്‍ വിപണിയുണ്ട്. എന്നാല്‍ ലോകത്തെവിടെയും ലഭ്യമാകുന്ന വ്യാജ വയാഗ്രയ്ക്ക് 51 സെന്റിനും ആറു ഡോളറിനുമിടയിലാണ് വില.
അമേരിക്കയിലെ നിയമനുസരിച്ച് കുറ്റം തെളിയിക്കപ്പെട്ടാല്‍ 15 വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റമാണിത്.












Click it and Unblock the Notifications