Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎസ്എഫ്ഡിസി തിയറ്ററുകള്‍ വരുന്നു

കൊച്ചി: കേരളാഫിലിം സ്റേറ്റ് ഫിലിം ഡവലപ്മെന്റ് കോര്‍പറേഷന്‍(കെഎസ്എഫ്ഡിസി) നാല് ബഹുനിലതിയറ്റര്‍ കോംപ്ലക്സുകള്‍ നിര്‍മ്മിക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, തൃശൂര്‍ നഗരങ്ങളിലാണ് കെഎസ്എഫ്ഡിസിയുടെ ഷോപ്പിംഗ് കോംപ്ലക്സുകള്‍ ഉള്‍പ്പെടെയുള്ള ബഹുനില തിയറ്ററര്‍ മന്ദിരം ഉയരുക.

മെയ് 18 ശനിയാഴ്ച കെഎസ്എഫ്ഡിസി ചെയര്‍മാന്‍ പി.വി. ഗംഗാധരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. മലയാളസിനിമാവ്യവസായ പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ അഞ്ചുസംഘടനകളുടെ യോഗം ശനിയാഴ്ച ചേര്‍ന്നിരുന്നു. മലയാളസിനിമാവ്യവസായം നേരിടുന്ന പ്രതിസന്ധി മറികടക്കുന്നതിന് പദ്ധതികള്‍ തയ്യാറാക്കിയതായും ഗംഗാധരന്‍ പറഞ്ഞു.

സിനിമാസ്വാദകരുടെ എണ്ണം കുറഞ്ഞതോടെ സംസ്ഥാനത്ത് നിരവധി തിയറ്ററുകള്‍ പൂട്ടിയിടേണ്ടിവന്നു. ലഘുബജറ്റ് ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതിന് സാമ്പത്തികസഹായം നല്കാന്‍ ഫിലിം ഫിനാന്‍സ് കമ്മിറ്റി രൂപീകരിക്കുമെന്നും ഗംഗാധരന്‍ പറഞ്ഞു.

കെഎസ്എഫ്ഡിസിയുടെ സഹായത്തോടെ സര്‍ക്കാര്‍ തിരുവനന്തപുരത്ത് ഒരു ഫിലിം ഇന്‍സ്റിട്യൂട്ട് സ്ഥാപിക്കും. ചിത്രാഞ്ജലി സ്റുഡിയോ ആധുനികവല്ക്കരിക്കാന്‍ നടപടിയെടുക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+