ആദിവാസികള്‍ക്ക് 5.5 ഏക്കര്‍ ഭൂമി: മുരളി
കോഴിക്കോട്: ആദിവാസികള്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തതുപോലെ അഞ്ചര ഏക്കര്‍ ഭൂമി നല്‍കുമെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ പറഞ്ഞു.
നിയമപരമായ തടസങ്ങള്‍ കാരണമാണ് ഭൂമി വിതരണം വൈകുന്നതെന്ന് മുരളീധരന്‍ പറഞ്ഞു. മെയ് 18 ശനിയാഴ്ച മന്ത്രിസഭയുടെ ഒന്നാം വാര്‍ഷിക ആഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ആദിവാസികളെ മോചിപ്പിക്കാനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. ആദിവാസികള്‍ക്കും സര്‍ക്കാരിനുമിടയില്‍ ഒരു ഇടനിലക്കാരന്‍ ആവശ്യമില്ല- മുരളി പറഞ്ഞു.
ചടങ്ങ് ആരോഗ്യമന്ത്രി പി. ശങ്കരന്‍ ഉദ്ഘാടനം ചെയ്തു.












Click it and Unblock the Notifications