എസ് എസ് എല്‍ സി: ടാബുലേഷന്‍ തുടങ്ങി
തിരുവനന്തപുരം: എസ് എസ് എല്‍ സി പരീക്ഷയുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായി. പൂര്‍ണരീതിയിലുള്ള ടാബുലേഷന്‍ ജോലികള്‍ മെയ് 17 ശനിയാഴ്ച പരീക്ഷാ ഭവനില്‍ തുടങ്ങി.
ടാബുലേഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ഒരാഴ്ചയെടുക്കും. ഉയര്‍ന്ന മാര്‍ക്ക് നേടിയ കുട്ടികളുടെ ഉത്തരക്കടലാസുകള്‍ പുനര്‍മൂല്യനിര്‍ണയം നടത്തുന്നതും ഇതോടൊപ്പമാവും. പുനര്‍മൂല്യനിര്‍ണയത്തിനും ഒരാഴ്ചയോളം വേണ്ടിവരും.
ഇരുന്നൂറോളം കുട്ടികളുടെ ഉത്തരക്കടലാസുകളാണ് പുനര്‍മൂല്യനിര്‍ണയം നടത്തുന്നത്. ഓരോ പേപ്പറും രണ്ട് അധ്യാപകര്‍ വീതം പരിശോധിക്കും.
മെയ് അവസാനത്തോടെ എസ് എസ് എല്‍ സി പരീക്ഷാ ഫലം പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.












Click it and Unblock the Notifications