മന്ത്രിമാര്‍ക്കെതിരായ പരാതി തങ്കം പിന്‍വലിച്ചു
തിരുവനന്തപുരം: ലൈംഗികപീഡനം നടത്തിയെന്ന് ആരോപിച്ച് മന്ത്രിമാരായ ജി. കാര്‍ത്തികേയനും കടവൂര്‍ ശിവദാസനുമെതിരെ വനിതാ കമ്മിഷനില്‍ നല്‍കിയ പരാതി പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി തങ്കം ആര്‍. വര്‍മ പിന്‍വലിച്ചു.
പരാതി പിന്‍വലിക്കുന്നതു സംബന്ധിച്ച് തങ്കം ആര്‍. വര്‍മ നല്‍കിയ കത്ത് ജസ്റിസ് ശ്രീദേവി ചെയര്‍മപേഴ്സണായ സമിതി നിലവിലിരിക്കുമ്പോഴാണ് വനിതാ കമ്മിഷന്റെ ഓഫീസില്‍ ലഭിച്ചത്. ഏപ്രില്‍ 25ന് ലഭിച്ച കത്തിനെ കുറിച്ചുള്ള വിവരം മുന്‍ വനിതാ കമ്മിഷന്‍ പുറത്തുവിട്ടിരുന്നില്ല.
തനിക്ക് ഭീഷണിയുള്ളതിനാല്‍ പരാതി പിന്‍വലിച്ച് ആശ്രമജീവിതം നയിക്കാന്‍ പോവുകയാണെന്ന് കത്തില്‍ പറയുന്നു. തപസു ചെയ്തു ശക്തിയാര്‍ജിച്ച് തന്നെ പീഡിപ്പിച്ചവരോട് പ്രതികാരം ചെയ്യും. ഇല്ലെങ്കില്‍ അടുത്ത ജന്മത്തില്‍ പകരം വീട്ടും. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന തനിക്ക് സാമ്പത്തിക സഹായം ചെയ്യണമെന്നും കത്തില്‍ പറയുന്നു.
കത്തിനെ കുറിച്ച് ഇനി തീരുമാനമെടുക്കേണ്ടത് എം. കമലം ചെയര്‍പേഴ്സണായുള്ള പുതിയ വനിതാ കമ്മിഷനാണ്.












Click it and Unblock the Notifications