ഇന്തോ-പാക് സംഘര്‍ഷം കുറയ്ക്കും: യുഎസ്
വാഷിംഗ്ടണ്‍: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം കുറയ്ക്കാന്‍ പരമാവധി പരിശ്രമിക്കുമെന്ന് യുഎസ് ഡപ്യൂട്ടി സെക്രട്ടറി റിച്ചാര്‍ഡ് അര്‍മിറ്റേജ് പറഞ്ഞു. ഇന്ത്യയോടും പാകിസ്ഥാനോടും അമേരിക്കക്ക് വളരെ നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
അടുത്തുതന്നെ ഇന്ത്യയിലും പാകിസ്ഥാനിലും സന്ദര്‍ശനത്തിനെത്താനിരിക്കുകയാണ് അര്‍മിറ്റേജ്. പക്ഷെ മെയ് 18 ശനിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം സന്ദര്‍ശനതീയതി വ്യക്തമാക്കിയില്ല.
ഇന്തോ-പാക് മേഖലയിലെ സ്ഥിതിവിശേഷത്തെക്കുറിച്ച് ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. അവിടെ സംഘര്‍ഷം വര്‍ധിച്ചുവരുന്നതും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം കുറയ്ക്കാന്‍ കഴിയില്ലേ എന്നറിയാനാണ് യുഎസ് ഇതുവരെയും പ്രവര്‍ത്തിച്ചിട്ടുള്ളത്. - അദ്ദേഹം പറഞ്ഞു.
വിദേശകാര്യസെക്രട്ടറി കോളിന്‍പവലും അസിസ്റന്റ് സെക്രട്ടറി ക്രിസ്റിന റോക്കയും ഇരുരാഷ്ട്രങ്ങളിലെയും നേതാക്കളെ കണ്ട് സമാധാനം പുനസ്ഥാപിക്കാന്‍ ശ്രമിച്ചുവരികയാണ്. ഈ ശ്രമം യുഎസ് തുടരും. - അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications