അതിര്‍ത്തിയില്‍ സ്ഥിതി യുദ്ധസമാനം
ജമ്മു: ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ പീരങ്കികള്‍ നിലയ്ക്കാതെ വെടിയുതിര്‍ക്കുകയാണ്. പാകിസ്ഥാന്റെ ആക്രമണത്തില്‍ നാല് ഗ്രാമീണര്‍ക്ക് പരിക്കേറ്റതായും മൂന്നു വീടുകള്‍ നിശ്ശേഷം തകര്‍ന്നതായും മെയ് 19 ഞായറാഴ്ച ഇന്ത്യയുടെ സൈനികവക്താവ് അറിയിച്ചു.
ജമ്മു-കതുവ, രജൗറി, പൂഞ്ച് മേഖലകളില്‍ പോരാട്ടം ശക്തമായ നിലയില്‍ നടക്കുന്നു. മെയ് 18 ശനിയാഴ്ച വെടിവയ്പില്‍ 10 പാക്സൈനികര്‍ കൊല്ലപ്പെട്ടു. പാകിസ്ഥാന്റെ 15 ഓളം ബങ്കറുകളും ഇന്ധനഡിപ്പോയും തകര്‍ത്തു. ഇന്ത്യ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നും ഏകദേശം 25,000ഓളം പേരെ സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
ജമ്മുകശ്മീരിലെ അതിര്‍ത്തിരേഖയിലുള്ള കതുവ, രജൗറി, പൂഞ്ച് മേഖലകളില്‍ കഴിഞ്ഞ മൂന്നുദിവസമായി ഷെല്ലിംഗ് തുടരുകയാണ്. ജമ്മൂ-പൂഞ്ച് മേഖലയില്‍പെട്ട കെര്‍നി, മെന്ധാര്‍, ജല്ലാസ്, സലോത്രി, കര്‍മാര, ജാന്‍ഗഡ്, കാധി, ബ്രിവാല, നൗഷെര, ലാം, ഷാപൂര്‍, സാംബ, ഹിരാനഗര്‍, ആര്‍എസ് പുര, ബാലകോട്ട്, ഭവാനി എന്നിവിടങ്ങളില്‍ ശക്തമായ പോരാട്ടം തുടരുകയാണ്.












Click it and Unblock the Notifications