കൊച്ചി-ന്യൂയോര്‍ക്ക് വിമാനം ഡിസംബറില്‍
കൊച്ചി: ഡിസംബര്‍ ഒന്ന് മുതല്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് വിമാന സര്‍വീസ് ആരംഭിക്കും.
ആഴ്ചയില്‍ മൂന്ന് തവണയായിരിക്കും സര്‍വീസ്. ദില്ലി വഴിയാണ് സര്‍വീസ് നടത്തുന്നത്. ഇത് പിന്നീട് പാരീസ് വഴി ന്യൂയോര്‍ക്കിലേക്ക് നേരിട്ടാക്കും.
ദക്ഷിണേന്ത്യയും മാലിയും ശ്രീലങ്കയുമടങ്ങിയ പ്രദേശത്തെ കേന്ദ്ര വിമാനത്താവളമായി (ഹബ് പോയന്റ്) നെടുമ്പാശേരി വിമാനത്താവളത്തെ രൂപപ്പെടുത്തുമെന്ന് എയര്‍ ഇന്ത്യാ ചെയര്‍മാനും കേന്ദ്ര വ്യോമ ഗതാഗത സെക്രട്ടറിയുമായ കെ. റോയ്പോള്‍ അറിയിച്ചു.












Click it and Unblock the Notifications