തേയില സമ്മേളനം ആഗസ്തില്‍
കോയമ്പത്തൂര്‍: ദക്ഷിണേന്ത്യന്‍ തേയില സംബന്ധിച്ചുള്ള ദേശീയസമ്മേളനം ആഗസ്ത് 26ന് ഉദകമണ്ഡലത്തില്‍ തുടങ്ങും. മൂന്നുദിവസത്തെ ഈ സമ്മേളനത്തിന് സൗത്ത് ഇന്ത്യ ടീസ്-2002 എന്നാണ് പേരിട്ടിരിക്കുന്നത്.
തേയിലയുടെ പുത്തന്‍ വിപണനസാധ്യതകള്‍ അന്വേഷിക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യമെന്ന് കോയമ്പത്തൂരിലെ തേയില വ്യാപികളുടെ സംഘടനാഭാരവാഹികള്‍ അറിയിച്ചു. തേയിലക്കയറ്റുമതിക്കാര്‍ മുതല്‍ ചെറുകിടവില്പനക്കാര്‍ വരെ സമ്മേളനത്തില്‍ പങ്കെടുക്കും.
കോയമ്പത്തൂര്‍, കൊച്ചി, കൂനൂര്‍ എന്നിവിടങ്ങളിലെ തേയില വ്യാപാരികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുക. സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധികള്‍ തേയില എസ്റേറ്റുകളിലും ഫാക്ടറികളിലും സന്ദര്‍ശനം നടത്തും.












Click it and Unblock the Notifications