വിജിലന്‍സ് കോടതികളുടെ എണ്ണം കുറയ്ക്കില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: വിജിലന്‍സ് കോടതികളുടെ എണ്ണം കുറയ്ക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി എ.കെ. ആന്റണി. മെയ് 20 തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വിജിലന്‍സ് കോടതികളുടെ എണ്ണം മൂന്നില്‍ നിന്ന് രണ്ടായി കുറക്കാന്‍ നേരത്തെ സര്‍ക്കാര്‍ ആലോചിച്ചിരുന്നു. വിജിലന്‍സ് ഡയറക്ടറുടെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ചാണ് ഈ തീരുമാനം റദ്ദാക്കിയത്. -മുഖ്യമന്ത്രി പറഞ്ഞു.
വിജിലന്‍സ് ഡയറക്ടറോട് ഇക്കാര്യം സര്‍ക്കാര്‍ ചര്‍ച്ച ചെയ്തിരുന്നു. വിജിലന്‍സ് കോടതികളുടെ എണ്ണം കുറച്ചാല്‍ കെട്ടിക്കിടക്കുന്ന വിജിലന്‍സ് കേസുകള്‍ തീര്‍പ്പാക്കാന്‍ ബുദ്ധിമുട്ടാകും എന്നായിരുന്നു വിജിലന്‍സ് ഡയറക്ടറുടെ മറുപടി. അതുകൊണ്ടാണ് ഇപ്പോഴത്തെ സംവിധാനം തുടരാന്‍ തീരുമാനിച്ചത്.- മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications