Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകആയുര്‍വേദസമ്മേളനം കൊച്ചിയില്‍

തിരുവനന്തപുരം: സ്വദേശി ശാസ്ത്രപ്രസ്ഥാനം സംഘടിപ്പിക്കുന്ന ലോകആയുര്‍വേദസമ്മേളനം കൊച്ചിയില്‍ നടക്കും. നവമ്പര്‍ ഒന്നു മുതല്‍ നാല് വരെയാണ് സമ്മേളനം .

മെയ് 20 തിങ്കളാഴ്ച സംഘാടകസമിതി ചെയര്‍മാനും കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ പ്രധാനവൈദ്യനുമായ ഡോ. പി.കെ. വാരിയര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. സമ്മേളനത്തില്‍ ആയുര്‍വേദത്തിലും വൈദ്യശാസ്ത്രരംഗത്തെ ഇതരശാഖകളിലും പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ തമ്മില്‍ സംവാദവും ആശയക്കൈമാറ്റവും നടക്കും. ലോകത്ത് ഇത്രയും വിപുലമായ രീതിയിലുള്ള ഇത്തരം ശ്രമം ഇതാദ്യമാണെന്നും ഡോ.പി.കെ. വാരിയര്‍ പറഞ്ഞു.

കേന്ദ്ര ആരോഗ്യമന്ത്രാലയം എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. 200 ഓളം വിദഗ്ധരും 2000 പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കും. ആയുര്‍വേദവും ലോകാരോഗ്യവും സംബന്ധിച്ച് 200 പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

ആസ്ത്രേല്യ, ശ്രീലങ്ക, കാനഡ, ഇറ്റലി, ബ്രസീല്‍, ഹോളണ്ട് എന്നീ രാജ്യങ്ങളില്‍ നിന്നും 500ല്‍പരം പ്രതിനിധികള്‍ പങ്കെടുക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+