ഭരണം ശരിയല്ല: ബാലകൃഷ്ണപിള്ള
തിരുവനന്തപുരം: കേരളത്തിലെ യുഡിഎഫ് ഭരണം ശരിയായ രീതിയിലല്ല മുന്നോട്ട് പോകുന്നതെന്ന് കേരളാകോണ്‍ഗ്രസ്(ബി) നേതാവ് ആര്‍. ബാലകൃഷ്ണപിള്ള. യുഡിഎഫ് സര്‍ക്കാരിന് ഒരു വര്‍ഷം തികയുന്നതോടനുബന്ധിച്ച് മെയ് 20 തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃപ്തികരമല്ലാത്ത ഭരണമാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. കാര്‍ഷികമേഖലയില്‍ കാര്യമായി ഒന്നും നടന്നില്ല. പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടു. - ബാലകൃഷ്ണപിള്ള പറഞ്ഞു.
എഡിബി വായ്പകൊണ്ടൊന്നും കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കഴിയില്ല. കേന്ദ്രത്തില്‍ നിന്നും 200 കോടി രൂപയെങ്കിലും ആവശ്യപ്പെടുകയോ പലിശരഹിത വായ്പയെടുക്കുകയോ മാത്രമേ രക്ഷയുള്ളൂ. - അദ്ദേഹം അഭിപ്രായപ്പെട്ടു.
യുഡിഎഫ് യോഗങ്ങളില്‍ പങ്കെടുക്കേണ്ട എന്ന കേരളാകോണ്‍ഗ്രസ്(ബി)യുടെ തീരുമാനം പഴയതുപോലെ തുടരും. ഇനി മന്ത്രിസഭയില്‍ നിന്ന് തങ്ങളെ ആരെങ്കിലും പുകച്ചുചാടിക്കാന്‍ ശ്രമിച്ചാല്‍ പുകഞ്ഞുചാടില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications