വൈദ്യുതി ബോര്‍ഡ് 400 കോടിയുടെ ബോണ്ടിറക്കും
തിരുവനന്തപുരം: 400 കോടി രൂപ സമാഹരിക്കുന്നതിനായി വൈദ്യുതി ബോര്‍ഡ് ബോണ്ട് പുറപ്പെടുവിക്കുമെന്ന് വൈദ്യുത മന്ത്രി കടവൂര്‍ ശിവദാസന്‍ അറിയിച്ചു.
പുതിയ കണക്ഷനുകള്‍ നല്‍കുന്നതിനായാണ് ബോണ്ടിന്റെ ഏറിയ ഭാഗവും ഉപയോഗിക്കുകയെന്ന് മന്ത്രി പറഞ്ഞു. ഇതു സംബന്ധിച്ച് സര്‍ക്കാരില്‍ നിന്നും അനുമതി ലഭിച്ചിട്ടുണ്ട്.
നിക്ഷപകരുടെ ആഗോള സമ്മേളനത്തില്‍ ചെറുകിട വൈദ്യുത പദ്ധതികളില്‍ നിക്ഷേപം നടത്താന്‍ താത്പര്യമുള്ളവരെ ക്ഷണിക്കും.
കേന്ദ്രവുമായി ഒപ്പുവെച്ച ധാരണാ പത്രമനുസരിച്ച് താരിഫ് റെഗുലേറ്ററി കമ്മിഷന്‍ രൂപീകരിക്കാനും ബോര്‍ഡിനെ മൂന്ന് ലാഭ കേന്ദ്രങ്ങളായി വിഭജിക്കാനുമുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്.
വൈദ്യുത ബോര്‍ഡിന്റെ വരുമാനം വര്‍ധിപ്പിക്കാന്‍ വൈദ്യുതി ചാര്‍ജ് കൂട്ടിയേ തീരൂ. എന്നാല്‍ ബോര്‍ഡ് ഇക്കാര്യം ഇതേവരെ പരിഗണിച്ചിട്ടില്ല- മന്ത്രി പറഞ്ഞു.












Click it and Unblock the Notifications