മാക്ട മധ്യസ്ഥത വഹിക്കും
കൊച്ചി: അമ്മയും ഫിലിം ചേംബറും തമ്മിലുള്ള അഭിപ്രായ വ്യത്യാസം പരിഹരിക്കാന്‍ മാക്ട മധ്യസ്ഥത വഹിക്കും. വാര്‍ത്താ സമ്മേളനത്തില്‍ കെ. ജി. ജോര്‍ജ് ആണ് ഇത് അറിയിച്ചത്.
മാക്ടയും ഫിലിം ചേബറും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. മാക്ടയുടെ പ്രതിനിധിയെന്ന നിലയില്‍ കെ. ജി. ജോര്‍ജ് ആണ് ഫിലിം ചേംബര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്.
ചേംബര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ അമ്മയുമായി മാക്ട ചര്‍ച്ച ചെയ്യും. മൂന്ന് സംഘടനകളുടെയും സംയുക്ത യോഗത്തില്‍ ഏതെല്ലാം നിര്‍ദേശങ്ങള്‍ അംഗീകരിക്കണമെന്നതിനെ കുറിച്ച് തീരുമാനിക്കും.
ചേംബറിന്റെ തീരുമാനത്തെ ധിക്കരിക്കും വിധം പ്രസ്താവന നടത്തിയ സംവിധാകന്‍ ഷാജി കൈലാസിനെതിരെ ശക്തമായ നടപടി വേണമെന്ന് ചേംബര്‍ ആവശ്യപ്പെട്ടു. പ്രശ്നം സംഘടനാ യോഗത്തില്‍ ചര്‍ച്ച ചെയ്യാമെന്ന് മാക്ട ഉറപ്പ് നല്‍കി.
മാക്ട മധ്യസ്ഥത വഹിക്കാമെന്നേറ്റതോടെ ഫിലിം ചേംബറും അമ്മയും തമ്മിലുള്ള പോരിന് ശമനമുണ്ടാവുമെന്നാണ് കരുതുന്നത്. വൈകാരികമായ അഭിപ്രായ പ്രകടനങ്ങളാണ് ഇരുഭാഗത്ത് നിന്നും ഇതുവരെയുണ്ടായത്.












Click it and Unblock the Notifications