Get Updates
Get notified of breaking news, exclusive insights, and must-see stories!

വാജ് പേയി കാശ്മീരിലേയ്ക്ക്

ദില്ലി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി എ.ബി. വാജ്പേയി മേയ് 21 ചൊവാഴ്ച കാശ്മീരിലെത്തും. പാകിസ്ഥാനുമായി സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ കശ്മീര്‍ സന്ദര്‍ശനത്തെ ലോക നേതാക്കള്‍ ശ്രദ്ധയോടെയാണ് വീക്ഷിയ്ക്കുന്നത്.

തിങ്കളാഴ്ച അവധിക്കാലം ചെലവിടാനായി വാജ് പേയി മൊനാലിയിലേയ്ക്ക് പോകാനിരിയ്ക്കുകയായിരുന്നു. അത് റദ്ദാക്കിയാണ് പ്രധാനമന്ത്രി കശ്മീരിലേയ്ക്ക് തിരിച്ചത്.

പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ്, സുരക്ഷാ ഉപദേഷ്ടാവ് ബ്രിജേഷ് മിശ്ര, പട്ടാള മേധാവി ജനറല്‍ പത്മനാഭന്‍ എന്നിവര്‍ പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്.ബുധനാഴ്ച പ്രധാനമന്ത്രി അതിര്‍ത്തി പ്രദേശങ്ങള്‍ സന്ദര്‍ശിയ്ക്കും. അതുകൊണ്ട് അതിര്‍ത്തിയില്‍ കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്. പാക് ആക്രമത്തില്‍ പരിക്കേറ്റ സൈനികരേയും സാധാരണക്കാരെയും സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി സൈനികമേധാവികളുമായി ഉന്നതതല ചര്‍ച്ച ചെയ്ത ശേഷം വ്യാഴാഴ്ച തലസ്ഥാനത്തേയ്ക്ക് മടങ്ങും.

വാജ് പേയി കശ്മീരിലെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് പ്രതിപക്ഷ നേതാവ് സോണിയാ ഗാന്ധിയുമായും മറ്റ് പ്രതിപക്ഷ നേതാക്കളുമായും ചര്‍ച്ച നടത്തിയിരുന്നു. കാര്‍ഗില്‍ യുദ്ധ സമയത്ത് വാജ്പേയി കാര്‍ഗില്‍ സന്ദര്‍ശിച്ചിരുന്നു. കാര്‍ഗില്‍ സന്ദര്‍ശനവേളയില്‍ അവിടേയ്ക്ക് പാകിസ്ഥാന്‍ കനത്ത ആക്രമണമാണ് നടത്തിയത്. വ്യത്യസ്ഥ നയതന്ത്ര ഉദ്ദേശങ്ങള്‍ ഉണ്ടെങ്കിലും പട്ടാളക്കാരുടെ മനോവീര്യം കൂട്ടുക കൂടിയാണ് ഈ സന്ദര്‍ശനത്തിന്റെ ലക്ഷ്യം. കശ്മീരില്‍ വൈകാതെ നടക്കാനിരിയ്ക്കുന്ന തിരഞ്ഞെടുപ്പിന് എന്‍ ഡി എ യ്ക്ക് ഭൂരിപക്ഷം നേടുകയെന്ന ലക്ഷ്യവും ഈ സന്ദര്‍ശനത്തിന് പിന്നിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+