കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്റണിയും വിഎസും നന്നായി പ്രവര്‍ത്തിക്കുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രിയെന്ന നിലയില്‍ എ. കെ. ആന്റണിയും പ്രതിപക്ഷ നേതാവെന്ന നിലയില്‍ വി. എസ്. അച്യുതാനന്ദനും മികച്ച പ്രവര്‍ത്തനമാണ് കാഴ്ച വെക്കുന്നതെങ്കിലും അവര്‍ക്ക് സ്വന്തം പാര്‍ട്ടികളില്‍ നിന്ന് പിന്തുണ കിട്ടുന്നില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് സി. കെ. പത്മനാഭന്‍.

ആന്റണിയും ശാന്തനും സല്‍ സ്വഭാവിയുമാണെങ്കിലും കൂട്ടുകാരാണ് അദ്ദേഹത്തെ കുഴപ്പത്തില്‍ ചാടിക്കുന്നത്. പ്രതിപക്ഷത്തേക്കാള്‍ വീറോടെ കോണ്‍ഗ്രസുകാര്‍ തന്നെ അദ്ദേഹത്തെ വിമര്‍ശിക്കുകയും ചെയ്യുന്നു.

വനം കൊള്ളയുടെ കാര്യത്തില്‍ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദനും വീറും വാശിയും കാട്ടുന്നുണ്ട്. എന്നാല്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് അദ്ദേഹത്തിനും വേണ്ടത്ര പിന്തുണ കിട്ടുന്നില്ല.

മുഖ്യമന്ത്രി എ. കെ. ആന്റണിയെ കേന്ദ്ര മന്ത്രി യശ്വന്ത്സിഹ്ന പ്രശംസിച്ചത് ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ പരസ്പരം പ്രശംസിക്കുന്നത് മന്ത്രിമാരുടെ വര്‍ഗ സ്വഭാവമാണെന്നായിരുന്നു പത്മനാഭന്റെ മറുപടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X