വെള്ളപ്പൊക്കം തടയാന്‍ മുന്‍കരുതല്‍
തിരുവനന്തപുരം: കാലവര്‍ഷം ആസന്നമായിരിക്കെ വെളപ്പൊക്കം തടയാനുള്ള നീക്കങ്ങള്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ആരംഭിച്ചു.
അഴുക്കുചാലുകളും കനാലുകളും യുദ്ധകാലാടിസ്ഥാനത്തില്‍ ശുചിയാക്കും. പൊതുമരാമത്ത് വകുപ്പും ജലസേചന വകുപ്പും തിരുവനന്തപുരം കോര്‍പ്പറേഷനും ചേര്‍ന്നാണ് മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
കിഴക്കേ കോട്ടയിലും തമ്പാനൂരിലും ചാക്കയിലും തിരുവല്ലത്തും ശ്രീകാര്യത്തും അരശുമൂട്ടും വെള്ളം കെട്ടി കിടക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ അതൊഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മഴക്കാലത്ത് റോഡുകളില്‍ കുഴിയുണ്ടാക്കാതിരിക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെള്ളപ്പൊക്ക നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് ഓരോ വാര്‍ഡിനും ഒരു ലക്ഷം രൂപവീതം കോര്‍പ്പറേഷന്‍ അനുവദിച്ചിട്ടുണ്ട്.












Click it and Unblock the Notifications