കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെക്കന്‍ഡ്സ് പുസ്തകവിപണിയില്‍ തിരക്കേറുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : വിദേശ പ്രസിദ്ധീകരണങ്ങള്‍ക്ക് തലസ്ഥാനത്ത് പ്രിയം വര്‍ദ്ധിയ്ക്കുന്നു. ഇന്ത്യയിലെ പത്രമാസികകളെക്കാള്‍ 400 മുതല്‍ 600 ശതമാനം വരെ വിലക്കുടുതലുണ്ടെങ്കിലും വായനയ്ക്ക് അത് തടസമാകുന്നില്ല. പഴയതിനെ ആശ്രയിക്കുന്നവരാണേറെയും.

സെക്കന്‍ഡ്സ് എന്നറിയപ്പെടുന്ന പഴയ പ്രസിദ്ധീകരണങ്ങള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതലെന്ന് വില്‍പനക്കാര്‍ പറയുന്നു. നാഷണല്‍ ജിയോഗ്രഫിക്, ടൈം, ന്യൂസ് വീക്ക് തുടങ്ങിയ വാര്‍ത്താ മാസികകളും സയന്‍സ് മാസികകളുമാണ് വില്‍പനയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്.

പ്രകൃതി സ്നേഹികള്‍, ബിഎഡ് വിദ്യാര്‍ത്ഥികള്‍, വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരാണ് വിദേശ മാസികകളുടെ ആരാധകര്‍. 250 രൂപ മുഖവിലയുളള പുസ്തകത്തിന് സെക്കന്‍ഡ്സ് വിപണിയില്‍ വില 30 മുതല്‍ 50 രൂപവരെയാകും.

ന്യൂസ് വീക്കും ടൈമുമാണ് പ്രായമായവരുടെ പ്രിയപ്പെട്ട പ്രസിദ്ധീകരണങ്ങള്‍. ടൈം മാസിക സ്ഥിരമായി വാങ്ങുന്നയാളാണ് റിട്ടയേര്‍ഡ് ഹെഡ്മാസ്റര്‍ നാരായണന്‍ കുട്ടി. പഴയതാകുമ്പോള്‍ പൈസ ലാഭിയ്ക്കാമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

സര്‍വീസിലായിരിക്കുമ്പോള്‍ ഇവ ഞാന്‍ സ്ഥിരമായി വാങ്ങുമായിരുന്നു. എന്നാല്‍ പെന്‍ഷന്‍ പറ്റിയതിനു ശേഷം വരിക്കാരനായി തുടരാന്‍ വന്‍ തുക ചെലവാകും. അതു കൊണ്ട് വായന പഴയ മാസികകളിലൊതുക്കി. നാരായണന്‍ കുട്ടിയുടെ ഈ അഭിപ്രായം തന്നെയാണ് പഴയ പുസ്തകങ്ങളുടെ വിപണിയിലെത്തുന്ന പലരുടെയും അഭിപ്രായം. വര്‍ഷങ്ങളായി വിദേശ പ്രസിദ്ധീകരണങ്ങള്‍ സ്ഥിരമായി വായിക്കുന്നവരാണ് ഇവരിലേറെയും.

സയന്‍സ് പ്രസിദ്ധീകരണങ്ങളും വില്‍പനയില്‍ മുന്‍പന്തിയില്‍ തന്നെ. വിദ്യാര്‍ത്ഥികളാണ് ആവശ്യക്കാര്‍. എന്നാല്‍ ഫാഷന്‍ പ്രസിദ്ധീകരണങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറവാണ്.

സ്ഥിരം വരിക്കാരുടെ വീടുകളില്‍ നിന്നാണ് വില്‍പനക്കാര്‍ ഇവ ശേഖരിയ്ക്കുന്നത്. പുസ്തകങ്ങള്‍ കുന്നു കൂടുമ്പോള്‍ ചിലര്‍ ഇവരെ വിളിച്ചറിയിക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X