ലൈബ്രറികള്‍ ഇന്‍ഫര്‍മേഷന്‍ ശൃംഖലയുടെ ഭാഗമാവണം
കൊച്ചി: ലൈബ്രറികള്‍ ഭാവിയില്‍ ഇന്‍ഫര്‍മേഷന്‍ ശൃംഖലയുടെ ഭാഗമായി മാറണമെന്ന് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ബി. ഇക്ബാല്‍ അഭിപ്രായപ്പെട്ടു.
വിവര സാങ്കേതിക വിദ്യയുടെ കാലത്ത് ലൈബ്രറികളുടെ പ്രസക്തി എന്ന വിഷയത്തെ കുറിച്ചുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇക്ബാല്‍. രാജാറാം മോഹന്‍ റോയി ലൈബ്രറി ഫൗണ്ടേഷന്റെ സഹകരണത്തോടെ കേരള സംസ്ഥാന ലൈബ്രറി കൗണ്‍സിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്.
ലൈബ്രറികള്‍ ഡിജിറ്റല്‍വല്‍ക്കരിക്കുന്ന പ്രക്രിയ തുടങ്ങിക്കഴിഞ്ഞു. പുസ്തകങ്ങളുടെ ജനാധിപത്യവല്‍ക്കരണത്തിന് വിവര സാങ്കേതിക വിദ്യ സഹായിക്കും. ഗ്രാമ പ്രദേശങ്ങളിലും വിവര സാങ്കേതിക വിദ്യ ലഭ്യമാക്കാക്കേണ്ടതുണ്ട്.
ക്ലാസിക്കുകള്‍ പുസ്തകങ്ങളായി പ്രസിദ്ധീകരിക്കുന്നതിന് പകരം ഡിജിറ്റലൈസ് ചെയ്യാന്‍ കേരള സര്‍വകലാശാല തീരുമാനിച്ചിട്ടുണ്ടെന്ന് ഇക്ബാല്‍ അറിയിച്ചു.
സി-ഡിറ്റ് ഡയറക്ടര്‍ അച്യുതശങ്കര്‍ എസ്. നായര്‍, പി എസ് സി ചെയര്‍മാന്‍ എം. ഗംഗാധര കുറുപ്പ്, ഭാഷാ ഇന്‍സ്റിറ്റ്യൂട്ട് ഡയറക്ടര്‍ എം. തോമസ്മാത്യു എന്നിവരും സെമിനാറില്‍ പങ്കെടുത്തു.












Click it and Unblock the Notifications