തന്റേത് ഏറ്റവും നീളമുള്ള നാവെന്ന് നമിത
കോട്ടയം: ലോകത്തിലെ ഏറ്റവും നീളം കൂടിയ നാവ് തന്റേതാണെന്ന അവകാശവാദവുമായി ആറ് വയസുകാരി പെണ്‍കുട്ടി മുന്നോട്ടുവന്നു. കോട്ടയത്തെ ലോകല്‍ മൗണ്ട് കാര്‍ മല്‍ സ്കൂളിലെ വിദ്യാര്‍ഥിനിയായ നമിത ഈ അവകാശവാദവുമായി ഗിന്നസ് ബുക്കിനെ സമീപിച്ചിരിക്കുകയാണ്.
നമിതയുടെ നാവിന്റെ നീളം 8.70 സെന്റി മീറ്ററാണെന്ന്് ഒരു ഇഎന്‍ടി വിദഗ്ധന്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്ന് നമിതയുടെ അഛന്‍ സുനില്‍ ദാമോദരന്‍ പറയുന്നു. 8.13 സെന്റി മീറ്റര്‍ നീളമുള്ളനാവുള്ള ബാംഗ്ലൂരിലെ ഒരു യുവാവ് ഗിന്നസ് ബുക്ക് അധികൃതരെ സമീപിച്ചുവെന്ന് പത്രങ്ങളില്‍ റിപ്പോര്‍ട്ട് കണ്ടതിന് ശേഷമാണ് നമിതയുടെ നാവിന്റെ നീളമളക്കാന്‍ ഡോക്ടറെ സമീപിച്ചതത്രെ.
ജര്‍മന്‍ യുവതിയായ അന്നിക ഇംലറിന്റെ പേരിലാണ് ഏറ്റവും നീളമുള്ള നാവിന്റെ റിക്കോഡ് ഇപ്പോള്‍.












Click it and Unblock the Notifications