സൗജന്യ മലയാളം ഫോണ്ട് വികസിപ്പിക്കുന്നു
തിരുവനന്തപുരം: സൗജന്യമായി മലയാളം ഫോണ്ട് ഉപയോഗിക്കാവുന്ന സോഫ്റ്റ്വേര്‍ വികസിപ്പിക്കുന്നു. മലേഷ്യയുടെ ഏഷ്യാ പസഫിക് ഡെവലപ്പ്മെന്റ് ഇന്‍ഫര്‍മേഷന്‍ പ്രോഗ്രാമുമായി സഹകരിച്ച് കേരള ബ്യൂറോ ഓഫ് ഇന്റസ്ട്രിയല്‍ പ്രൊമോഷന്‍ ആണ് ഇത് വികസിപ്പിക്കുന്നത്.
വികസിപ്പിക്കുന്ന ഫോണ്ട് ഇന്റര്‍നെറ്റില്‍ ലഭ്യമാവും. ഇത് ഇന്റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് സൗജന്യമായി ഉപയോഗിക്കാം.
ഇതുസംബന്ധിച്ച കരാറില്‍ വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തില്‍ വ്യവസായ സെക്രട്ടറി അജയ്കുമാറും ഫ്രീ സോഫ്റ്റ്വേര്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ. ഇ. കൃഷ്ണനും ഒപ്പുവെച്ചു.












Click it and Unblock the Notifications