ആര്‍ക്കും മന്ത്രിയാവാം: നായനാര്‍
തിരുവനന്തപുരം: മന്ത്രിമാരാവാന്‍ കാര്യമായ അറിവൊന്നും ആവശ്യമില്ലെന്നും ആര്‍ക്കും മന്ത്രിയാവാമെന്നും മുന്‍ മുഖ്യമന്ത്രി ഇ. കെ. നായനാര്‍.
ഇപ്പോഴുള്ള മന്ത്രിമാരില്‍ ആര്‍ക്കാണ് കാര്യപ്രാപ്തിയുള്ളതെന്നും നായനാര്‍ ചോദിച്ചു. മെയ് 21 ചൊവാഴ്ച സംസ്ഥാന ശിശുക്ഷേമ പദ്ധതിയുടെ കീഴില്‍ സംഘടിപ്പിച്ച കുട്ടികളുടെ അവധികാല ക്ലാസില്‍ സംസാരിക്കുകയായിരുന്നു നായനാര്‍.
ഇനി താന്‍ മന്ത്രിയാവാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പ്രായം അതിന് അനുവദിക്കുന്നില്ലെന്നും കുട്ടികളുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
യുഡിഎഫ് സര്‍ക്കാര്‍ ഷേക്ക് ഹാന്റിന് പകരം ബിസ്കറ്റാണ് കുട്ടികള്‍ക്ക് നല്‍കേണ്ടത്. യുദ്ധം വേണമെന്ന് താന്‍ ആഗ്രഹിക്കുന്നില്ല.
ഒരു മണിക്കൂറിലേറെ നേരം കുട്ടികളുമായി നായനാര്‍ സംസാരിച്ചു. ഇടതുപക്ഷക്കാരനായ നായനാര്‍ എന്താണ് എപ്പോഴും റൈറ്റ് എന്ന് പറയുന്നത് എന്ന് ഒരു കുട്ടി ചോദിച്ചപ്പോള്‍ റൈറ്റിന് വലത്, നല്ലത് എന്നീ രണ്ട് അര്‍ഥങ്ങളുണ്ടെന്നായിരുന്നു നായനാരുടെ മറുപടി.












Click it and Unblock the Notifications