പരശുറാം എക്സ്പ്രസ് തകര്‍ക്കുമെന്ന് ഭീഷണി
തൂശൂര്‍ : പരശുറാം എക്സ്പ്രസ് തൃശൂരിലെത്തുമ്പോള്‍ ബോംബു വച്ച് തകര്‍ക്കുമെന്ന് ഭീഷണി. ഊമക്കത്തു വഴി ലഭിച്ച ഭീഷണിയെത്തുടര്‍ന്ന് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
റെയില്‍വേ സ്റേഷനില്‍ വന്‍ പൊലീസ് സംവിധാനം ഏര്‍പ്പെടുത്തി. എല്ലാ ബോഗികളും പരിശോധിയ്ക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തൃശൂരിനു മുമ്പുളള സ്റേഷനുകളില്‍ വച്ചു തന്നെ പരിശോധന നടക്കുന്നതിനാല്‍ ട്രെയില്‍ വളരെ വൈകിയാണ് ഓടുന്നത്.
തിരുവനന്തപുരം പൊലീസ് സൂപ്രണ്ടിന്റെ ആഫീസിലാണ് ഭീഷണിക്കത്ത് ലഭിച്ചത്.












Click it and Unblock the Notifications