അശ്ലീല ചിത്രം: കേസന്വേഷണം ഇഴയുന്നു
പത്തനംതിട്ട: പെന്തകോസ്ത് സഭയുടെ ജനറല്‍ പ്രസിഡന്റ് ടി. എസ്. എബ്രഹാമിന്റെ കുടുംബാംഗങ്ങളുടെ നചിത്രങ്ങള്‍ കമ്പ്യൂട്ടറുപയോഗിച്ച് കൃത്രിമമായി ഉണ്ടാക്കി ഇന്റര്‍നെറ്റില്‍ പ്രദര്‍ശിപ്പിച്ച കേസില്‍ പൊലീസ് അന്വേഷണം ഇഴയുന്നു.
ടി. എസ്. എബ്രഹാമിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മുന്‍ പാസ്ററായ ടി. എസ്. ബാലനെയും മകന്‍ അനീഷിനെയും പൊലീസ് അറസ്റ് ചെയ്തിരുന്നു. അനീഷാണ് ഇത് ചെയ്തതെന്നാണ് കേസ്. എന്നാല്‍ അനീഷിന് -കമ്പ്യൂട്ടര്‍ ഉപയോഗിയ്ക്കാന്‍ കാര്യമായൊന്നും അറിയില്ലെന്നും മറ്റു ചിലരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. ഇവരെ കുറിച്ച് പൊലീസ് അന്വേഷണത്തില്‍ വിവരമൊന്നും ലഭിച്ചിട്ടില്ല.
അനീഷിനെയാണ് കേസില്‍ ആദ്യം അറസ്റ് ചെയ്തത്. ഒപ്പം കമ്പ്യൂട്ടറും സിഡികളും പിടിച്ചെടുത്തിരുന്നു. ബാലനെ കഴിഞ്ഞയാഴ്ച അറസ്റ് ചെയ്തു.












Click it and Unblock the Notifications