Get Updates
Get notified of breaking news, exclusive insights, and must-see stories!

വോള്‍വോ ബസുകളുടെ വരുമാനം രണ്ടര ലക്ഷം

കൊച്ചി : വോള്‍വോ ബസുകളില്‍ നിന്നും ആദ്യമാസം രണ്ടര ലക്ഷം രൂപയുടെ വരുമാനം കെഎസ്ആര്‍ടിസിയ്ക്ക് ലഭിച്ചെന്ന് മന്ത്രി ഗണേഷ് കുമാര്‍.

പ്രതിദിനം 20,000 മുതല്‍ 22,000 വരെയാണ് വോള്‍വോ ബസുകളില്‍ നിന്നും ലഭിയ്ക്കുന്നത്. അതിനാല്‍ കോര്‍പറേഷന്‍ സ്വന്തമായി ഒരു വോള്‍വോ കോച്ച് വാങ്ങാന്‍ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു.

പ്രതിപക്ഷ എം എല്‍ എമാര്‍ വരെ വോള്‍വോ ബസുകളെ സ്വാഗതം ചെയ്യുകയാണ്. കോര്‍പറേഷന്‍ ലാഭത്തിലാക്കാന്‍ ഇത്തരം ബസുകള്‍ വാങ്ങുന്നതാണ് നല്ലതെന്ന് പെരുമ്പാവൂര്‍ എം. എല്‍. എ. സാജു പോള്‍ തന്നോടു പറഞ്ഞതായി മന്ത്രി വെളിപ്പെടുത്തി.

കെഎസ്ആര്‍ടിസിയുടെ പ്രതിമാസ നഷ്ടം 15 കോടിയില്‍ നിന്നും നാലു കോടിയായി കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പരാതി പറയുന്നവര്‍ ഈ സത്യം കൂടി കണക്കിലെടുക്കണമെന്ന് ഗണേഷ് അഭ്യര്‍ത്ഥിച്ചു.

വരുമാനത്തിലെ ഇടിവ് കണക്കിലെടുത്ത് ടിക്കറ്റ് യന്ത്രങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. യന്ത്രങ്ങള്‍ വാങ്ങുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. ഇവ ഉടന്‍ തന്നെ കണ്ടക്ടര്‍മാര്‍ക്ക് വിതരണം ചെയ്യും.

പ്രതിദിനം 50,000 രൂപ കെഎസ്ആര്‍ടിസിയ്ക്ക് നഷ്ടപ്പെടുന്നതായി നിരവധി പഠനങ്ങള്‍ വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്. കണ്ടക്ടര്‍മാരുടെ വെട്ടിപ്പാണ് പ്രധാന കാരണം. യന്ത്രത്തിന് ഇത് തടയാന്‍ കഴിയും.

ടിപ്പോകളില്‍ പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്താന്‍ ആലോചനയുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി. ബസുകളുടെ സമയനിഷ്ഠ ഉറപ്പു വരുത്താനാണിത്. ഓരോ ഡിപ്പോയിലും ബസ് എത്തുമ്പോള്‍ കണ്ടക്ടര്‍ പഞ്ചു ചെയ്യണം. തിരുവനന്തപുരത്ത് ഇത് ഉടന്‍ ഏര്‍പ്പെടുത്തും.

ജല ഗതാഗത വകുപ്പ് ഉടന്‍ തന്നെ മൂന്നു ഫൈബര്‍ ഗ്ലാസ് ബോട്ടുകള്‍ വാങ്ങുമെന്നും ഗണേഷ് കുമാര്‍ അറിയിച്ചു..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+