അഞ്ച് പാക്സൈനികര്‍ കൊല്ലപ്പെട്ടു
ജമ്മു: കശ്മീരില്‍ ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ നടന്ന ഏറ്റുമുട്ടലില്‍ അഞ്ച് പാക് സൈനികര്‍ കൊല്ലപ്പെട്ടു. വെടിവയ്പില്‍ 12 ഇന്ത്യന്‍ സൈനികര്‍ക്കും പരിക്കേറ്റു.
പൂഞ്ച്മേഖലയില്‍ മെയ് 21 ചൊവാഴ്ച രാത്രി പാക് സൈനികര്‍ കനത്തവെടിവയ്പ് നടത്തിയതാണ് ഇന്ത്യന്‍ സൈന്യത്തെ പ്രകോപിപ്പിച്ചത്. ഉടനെ ഇന്ത്യയുടെ ഭാഗത്തു നിന്നും തിരിച്ചടിയാരംഭിച്ചു. ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ നിരവധി പാക് ബങ്കറുകള്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. അഞ്ചു പാക് പട്ടാളക്കാര്‍ കൊല്ലപ്പെട്ടു.
കോബ്ര, സ്വാജിയാന്‍, അംഗന്‍ പത്രി, സുന്ദരി ഫോറസ്റ്, ചപ്രിയന്‍ എന്നിവിടങ്ങളിലാണ് പാകിസ്ഥാന്‍ റോക്കറ്റാക്രമണവും ഷെല്ലാക്രമണവും നടത്തിയത്. വടക്കന്‍ കശ്മീരില്‍ പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് പരിക്കേറ്റു.












Click it and Unblock the Notifications