ഹുറിയത്ത് നേതാവ് ഗാനി ലോണ്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ഹുറിയത്ത് നേതാവ് അബ്ദുള്‍ ഗാനി ലോണ്‍ (70) മേയ് 21 ചൊവാഴ്ച്ച വൈകുനേരം വെടിയേറ്റു മരിച്ചു.
ശ്രീനഗറിലെ ഈദ് ഗാഹ് മൈതാനിയില്‍ ഒരു അനുസ്മരണ റാലിയില്‍ പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോഴാണ് വെടിയേറ്റത്. കൊലയാളികള്‍ അരെന്ന് അറിവായിട്ടില്ല.
ലൊണിന്‍െറ സുരക്ഷാ ഭടനും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഏഴു പേര്‍ക്ക് പരിക്കുണ്ട്. വധത്തിന്റെ ഉത്തരവാദിത്വം ആരു ഏറ്റെടുത്തിട്ടില്ല. ഹൂറിയത്ത് നേതാവ് മിര്‍വായിസ് ഉമര്‍ ഫാറൂഖിന്റെപിതാവ് മൗലവി മുഹമ്മദ് ഫാറൂഖിന്റെ 12-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ചാണ് അനുസ്മരണ റാലി നടന്നത്.
വൈകീട്ട് ആറു മണിയ്ക്ക് നടന്ന റാലിയുടെ അന്ത്യഘട്ടത്തിലായിരുന്നു വെടിവയ്പെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. വെടിയേറ്റ ലോണിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് വേഷത്തിലെത്തിയ അക്രമികളാണ് നിറയൊഴിച്ചത്. മരിച്ച ലോണിന് ഭാര്യയും മൂന്നു മക്കളുമുണ്ട്.












Click it and Unblock the Notifications