കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ യുദ്ധക്കപ്പലുകള്‍ ഒരുങ്ങി

  • By Staff
Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ അഞ്ച് മുന്‍നിര യുദ്ധക്കപ്പലുകള്‍ അറബിക്കടലില്‍ വിന്യസിച്ചു.നേരത്ത അറബിക്കടലില്‍ വിന്യസിച്ച പശ്ചിമ നാവിക കമാന്റിന്റെ കപ്പല്‍വ്യൂഹങ്ങള്‍ക്ക് പുറമെയാണ് മെയ് 22 ബുധനാഴ്ച അഞ്ച് കപ്പലുകള്‍ കൂടി വിന്യസിച്ചത്. ഇന്ത്യയുടെ പൂര്‍വ നാവിക കമാന്റിന്റെ കപ്പല്‍വ്യൂഹത്തില്‍ ഉള്‍പ്പെട്ടവയാണ് ഈ അഞ്ചുകപ്പലുകള്‍.

കടലിലൂടെയുള്ള ആക്രമണങ്ങളെ നേരിടാനാണ് ഇന്ത്യയുടെ യുദ്ധക്കപ്പലുകള്‍ അണിനിരത്തിയിരിക്കുന്നതെന്ന് ആഭ്യന്തരമന്ത്രാലയ വക്താവ് അറിയിച്ചു. ഇന്ത്യയുടെ സമുദ്രതാല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കൂടിയുള്ളതാണ് ഈ നീക്കം.

ബുധനാഴ്ച അറബിക്കടലില്‍ എത്തിയ കപ്പലുകളില്‍ മിസൈലുകളെ നശിപ്പിക്കാനുള്ള സംവിധാനമുള്ളവയും മിസൈല്‍ വാഹിനിക്കപ്പലുകളും ഉണ്ട്. കടല്‍ അതിര്‍ത്തിയില്‍ യുദ്ധക്കപ്പലുകളുടെ വിന്യാസം പൂര്‍ത്തിയായതായും വക്താവ് അറിയിച്ചു.

1971ല്‍ ഇന്തോ-പാക് യുദ്ധകാലത്തും 1999ല്‍ കാര്‍ഗില്‍ യുദ്ധസമയത്തും മാത്രമാണ് ഇത്തരത്തിലുള്ള കപ്പല്‍ വിന്യാസം ഇതിനു മുമ്പുണ്ടായിട്ടുള്ളത്. ഇന്ത്യ യുദ്ധത്തിനൊരുങ്ങിയതായുള്ള സൂചനയായി ഇതിനെ കണക്കാക്കാമെന്ന് പ്രതിരോധരംഗത്തെ വിദഗ്ധര്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X