വ്യവസായ സംഘടനയുമായി ധാരണാപത്രം
കൊച്ചി : ആഗോള നിക്ഷേപകരുടെ സമ്മേളനം സംഘടിപ്പിയ്ക്കാന്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസും (സിഐഐ) കേരള സര്‍ക്കാരും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു.
സമ്മേളനവേദി കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് മാറ്റുന്ന കാര്യം സര്‍ക്കാരിന്റെ ആലോചനയിലിരിക്കെയാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്. ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എ. ബി. വാജ്പേയി എത്തുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിയ്ക്കുന്നത്.
സമ്മേളനത്തിന്റെ നോഡല്‍ ഏജന്‍സിയായ കേരള വ്യവസായ വികസന കോര്പറേഷന് മാനേജിംഗ് ഡയറക്ടര്‍ ജിജി തോംസണും സിഐഐ കേരളാ കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ പമേല അന്ന മാത്യുവുമാണ് മന്ത്രി എം. എം. ഹസന്റെ സാന്നിദ്ധ്യത്തില്‍ ധാരണാപത്രം ഒപ്പു വച്ചത്.
സമ്മേളനം നടത്താനുദ്ദേശിച്ചിരിക്കുന്ന ഹാള്‍ അന്നേ ദിവസം മറ്റൊരു പരിപാടിയ്ക്ക് ബുക്ക് ചെയ്യപ്പെട്ടതിനാലാണ് വേദി തിരുവനന്തപുരത്തേയ്ക്ക് മാറ്റുന്ന കാര്യം പരിഗണിയ്ക്കുന്നതെന്ന് ഹസന് പിന്നീട് പറഞ്ഞു. ഇപ്പോള്‍ ദില്ലിയിലുളള മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു കഴിഞ്ഞാലുടന്‍ ഇതില്‍ തീരുമാനമെയുക്കും.
വിവിധ മേഖലകളില്‍ നിക്ഷേപ സാദ്ധ്യതയുളള മേഖലകള്‍ കെഎസ്ഐഡിസിയും സിഐഐയും ചേര്‍ന്ന് കണ്ടെത്തും. ടൂറിസം, ജൈവ സാങ്കേതിക വിദ്യ, ഭക്ഷ്യസംസ്ക്കരണം എന്നിവയിലാണ് സഹകരണം ഉറപ്പു വരുത്താന്‍ ധാരണാപത്രത്തില്‍ വ്യവസ്ഥയുളളത്.
ധാരണപ്രകാരം സര്‍ക്കാരും കോര്‍പറേഷനും സിഐഐയ്ക്ക് അനുസൃതമായ നിയമനിര്‍മ്മാണം നടത്തണം. നാട്ടിലും വിദേശത്തുമുളള വന്‍കിട നിക്ഷേപകര്‍ക്കു മുന്നില്‍ ഒരു ഷോ കേസായി കേരളത്തെ ,സിഐഐ അവതരിപ്പിയ്ക്കുമെന്നാണ് കരാര്‍ വ്യവസ്ഥ ചെയ്യുന്നത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications