കൊച്ചി മെഡി. വിദ്യാര്‍ത്ഥികള്‍ സമരത്തില്‍
കൊച്ചി: കൊച്ചി സഹകരണ മെഡിക്കല്‍ കോളെജിലെ വിദ്യാര്‍ത്ഥികള്‍ സമരത്തില്‍. കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ഒഴിഞ്ഞുകിടക്കുന്ന അധ്യാപകതസ്തികകള്‍ നികത്തണമെന്നും ആവശ്യപ്പെട്ടാണ് സമരം.
എംബിബിഎസ് ഒന്നാംവര്‍ഷത്തിനും രണ്ടാം വര്‍ഷത്തിനും പഠിക്കുന്ന 150 വിദ്യാര്‍ത്ഥികളാണ് സമരത്തില്‍. സമരത്തിന്റെ ഭാഗമായി മെയ് 23 വ്യാഴാഴ്ച ക്ലാസുകള്‍ ബഹിഷ്കരിച്ച് പ്രകടനം നടത്തുമെന്ന് വിദ്യാര്‍ത്ഥികള്‍ പ്രസ്താവനയില്‍ അറിയിച്ചു.
ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 2000 നവമ്പര്‍ 24നാണ് കൊച്ചി സഹകരണമെഡിക്കല്‍ കോളെജ് തുറന്നത്. പക്ഷെ ഇപ്പോഴും കോളെജ് വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഈവര്‍ഷം ജനവരി മുതലാണ് രണ്ടാം വര്‍ഷ എംബിബിഎസ് കോഴ്സ് തുടങ്ങിയത്. പക്ഷെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് അനുയോജ്യമായ ക്ലിനിക്കല്‍, ലാബറട്ടറി സൗകര്യങ്ങളില്ലെന്ന് പ്രസ്താവന കുറ്റപ്പെടുത്തുന്നു.
പുതുതായി പ്രവേശനം ലഭിച്ച ആദ്യവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്ലാസുമുറികളും ഓഫീസ് റൂം, ലാബറട്ടറി, ലൈബ്രറി എന്നിവയും ജവഹര്‍ലാല്‍ നെഹ്രു സ്റേഡിയത്തിലാണ് പ്രവര്‍ത്തിക്കുന്നത്.












Click it and Unblock the Notifications