യുവാവിനെ പൊലീസ് മൂത്രം കുടിപ്പിച്ചെന്ന്
ചേര്‍പ്പ്: അറസ്റിലായ യുവാവിനെ പൊലീസ് മൂത്രം കുടിപ്പിച്ചെന്ന് പരാതി. തൃശൂര്‍ ചാഴൂര്‍ പഞ്ചായത്തിലെ ഇറച്ചിക്കച്ചവടക്കാരനായ പഴുവില്‍ വെസ്റില്‍ വാലിയംകുടത്ത് ജോയ് (30) ആണ് പരാതിക്കാരന്‍.
നെഞ്ചില്‍ മുറിവും മര്‍ദ്ദനമേറ്റ പാടുകളുമായി യുവാവിനെ ചേര്‍പ്പ് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേയ് 20 തിങ്കളാഴ്ച രാത്രിയില്‍ ജോയ്യെ പൊലീസ് ജീപ്പില്‍ കയറ്റിക്കൊണ്ടുപോയി. തന്റെ ഇറച്ചിക്കടയില്‍നിന്നാണ് പൊലീസ് ഇയാളെ പിടിച്ചത്. അന്തിക്കാട് സ്റേഷനിലെ സബ് ഇന്‍സ്പക്ടറാണ് ഇത് ചെയ്തത്. സ്റേഷനില്‍ വച്ച് വെള്ളം ചോദിച്ചപ്പോഴാണ് മൂത്രം നല്‍കിയത്. അത് തുപ്പിയപ്പോള്‍ മുഖത്തേയ്ക്ക് ഒഴിച്ചു. തുടര്‍ന്ന് രാത്രി രണ്ടുമണിവരെ മര്‍ദ്ദിച്ചു.
എന്നാല്‍ മദ്യപിച്ച് വഴിയില്‍ കിടന്നതുകൊണ്ടാണ് ജോയിയെ കസ്റഡിയിലെടുത്തതെന്നാണ് അന്തിക്കാട് എസ് ഐ എം ഐ ബേബി പറയുന്നത്.












Click it and Unblock the Notifications