ഇന്ത്യ തിരിച്ചടിച്ചു : 11 പാക് സൈനികര്‍ കൊല്ലപ്പെട്ടു
ജമ്മു : പാക് സേനയ്ക്ക് അതിര്‍ത്തിയിലുടനീളം ഇന്ത്യ കനത്ത തിരിച്ചടി നല്‍കുന്നു. 11 പാക് സൈനികരെ വധിച്ച ഇന്ത്യന്‍ സേന പാകിസ്താന്റെ ഒരു സൈനിക പോസ്റും രണ്ടു കാവല്‍മാടങ്ങളും 14 ബങ്കറുകളും തകര്‍ത്തു.
പൂഞ്ച്, രജൗറി ജില്ലകളിലെ നിയന്ത്രണരേഖയിലാണ് ഇന്ത്യ പ്രത്യാക്രമണം ശക്തമാക്കിയത്. യന്ത്രത്തോക്കുകളും പീരങ്കികളും ഉപയോഗിച്ചായിരുന്നു ആക്രമണം.
പുഞ്ച് മേഖലയില്‍ പാക്് സൈന്യത്തിന്റെ 10-ാം കോര്‍ പുലര്‍ച്ചെ നടത്തിയ നടത്തിയ വെടിവെപ്പിനെ തുടര്‍ന്നാണ് ഇന്ത്യ തിരിച്ചടിച്ചത്.
ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും അഞ്ചു യുദ്ധക്കപ്പലുകള്‍ കൂടി ഇന്ത്യ അറബിക്കടലില്‍ വിന്യസിച്ചു. ഇതോടെ സമുദ്രമേഖലയിലെ യുദ്ധസന്നാഹങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനാണ് ഈ നീക്കം.
യുദ്ധം ഏതു നിമിഷവും ഉണ്ടാകാമെന്ന അഭ്യൂഹം ശക്തമായതിനെത്തുടര്‍ന്ന് അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നും ജനങ്ങള്‍ കൂട്ടത്തോടെ പലായനം തുടരുന്നു. വടക്കന്‍ കശ്മീരിലുണ്ടായ പാക് ഷെല്ലാക്രമണത്തില്‍ ഒരു ഗ്രാമീണന്‍ മരിച്ചതായി സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications