പെട്രോള്‍, ഡീസല്‍ വില കൂട്ടില്ല
ദില്ലി: പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ നീട്ടിവച്ചു. ഇന്തോ-പാക് അതിര്‍ത്തിയില്‍ സംഘര്‍ഷം വര്‍ധിച്ച സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഈതീരുമാനം.
പെട്രോള്‍ ലിറ്ററിന് 2.50 മുതല്‍ മൂന്നു രൂപവരെയും ഡീസല്‍ ലിറ്ററിന് 1.50 രൂപയും വര്‍ധിപ്പിക്കാനായിരുന്നു ആലോചിച്ചിരുന്നത്. അന്താരാഷ്ട്രവിപണിയില്‍ അസംസ്കൃത എണ്ണയ്ക്ക് വില കൂട്ടാനുള്ള തീരുമാനം തല്ക്കാലം നീട്ടിവച്ചതും വിലവര്‍ധന വേണ്ടെന്നുവക്കാന്‍ കാരണമായി.
സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. എന്തായാലും അടുത്ത എട്ടു പത്തു ദിവസത്തേക്ക് വിലവര്‍ധനവുണ്ടാകില്ല- പെട്രോളിയം മന്ത്രാലയത്തിലെ വക്താവ് അറിയിച്ചു. എണ്ണയുടെ ചില്ലറവില്പനക്കാര്‍ ഇപ്പോള്‍ തന്നെ പെട്രോള്‍ ലിറ്ററിന് നാലു രൂപയും ഡീസല്‍ ലിറ്ററിന് 3.43 രൂപയും നഷ്ടത്തിലാണ് വില്ക്കുന്നത്.
സംസ്ഥാനങ്ങളില്‍ പെട്രോള്‍-ഡീസല്‍ ചില്ലറ വില്പനക്കാരുടെ നഷ്ടം നികത്താന്‍ പെട്രോളിനുള്ള എക്സൈസ് നികുതി വെട്ടിക്കുറക്കാനും ആലോചിക്കുന്നതായും പെട്രോളിയം മന്ത്രാലത്തിലെ വക്താവ് അറിയിച്ചു.












Click it and Unblock the Notifications