എയറിന്ത്യയില്‍ ആയുര്‍വേദം: കേന്ദ്രമന്ത്രി
കൊച്ചി: എയറിന്ത്യയില്‍ ഉഴിച്ചിലും പിഴിച്ചിലും അടക്കമുള്ള ആയുര്‍വേദ ചികിത്സ ലഭ്യമാക്കാന്‍ നടപടികളെടുക്കുമെന്ന് കേന്ദ്രവ്യോമയാന മന്ത്രി ഷാനവാസ് ഹുസൈന്‍ വ്യക്തമാക്കി. കേരളത്തിലെ വിനോദസഞ്ചാരമന്ത്രി കെ.വി. തോമസ് ഉള്‍പ്പെടെ 18 അംഗ പ്രതിനിധിസംഘവുമായി വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷം കൊച്ചിയിലെത്തിയ മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
നെടുമ്പാശേരി വിമാനത്താവളത്തെ എയറിന്ത്യയുടെ ഹബാക്കി മാറ്റും. മുംബൈ വിമാനത്താവളം കഴിഞ്ഞാല്‍ ഈ സൗകര്യമുള്ള ഇന്ത്യയിലെ രണ്ടാമത്തെ ഹബായിരിക്കും നെടുമ്പാശേരി.
വിവിധ വിദേശവിമാനക്കമ്പനികള്‍ കേരളത്തില്‍ നിന്നും സര്‍വീസ് തുടങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. കൊച്ചി-പാരിസ്-ന്യൂയോര്‍ക്ക് റൂട്ടില്‍ എയറിന്ത്യ ഉടന്‍ സര്‍വീസ് തുടങ്ങും. ഇതോടെ കേരളത്തിന് യൂറോപ്പുമായും അമേരിക്കയുമായും നേരിട്ട് ബന്ധമുണ്ടാകും.
കൊളംബോയില്‍ നിന്ന് കൊച്ചിയിലേക്ക് വിമാനസര്‍വീസ് തുടങ്ങാന്‍ കേന്ദ്രാനുമതി ലഭിച്ചുകഴിഞ്ഞുവെന്ന് വിനോദസഞ്ചാരമന്ത്രി കെ.വി. തോമസ് പറഞ്ഞു. മാലിദ്വീപില്‍ നിന്നും കൊച്ചിയിലേക്കുള്ള വിമാനസര്‍വീസും അധികം വൈകാതെ തുടങ്ങും.
ഗള്‍ഫിലെ വന്‍ വ്യവസായികളെല്ലാം കേരളത്തില്‍ വിനോദസഞ്ചാരമേഖലയില്‍ മുതല്‍ മുടക്കാന്‍ തയ്യാറാണ്. പക്ഷെ കേരളത്തില്‍ വിദേശവ്യവസായസംരംഭകര്‍ക്ക് അനുകൂലമായ അന്തരീക്ഷം ഒരുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications